ഡബ്ളിന്‍: കത്തോലിക്ക രാജ്യമായ അയര്‍ലന്‍ഡില്‍ വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ ശ്രമം. കോ ര്‍ക്ക് വില്‍ട്ടന്‍ സെന്ററ ജോസഫ്സ് ദേവാലയത്തില്‍ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികന് ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന തിനിടെയാണ് സംഭവം.
സീറോമലബാര്‍ സഭ വിശ്വാസികളായ 750ഓളം പേര് പങ്കെടുത്ത വിശുദ്ധ കുര്‍ബാന യ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെണ്‍കുട്ടികളു ടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗ ത്തുകൂടിയെത്തിയ യുവാവും ചേര്‍ന്നാണ് വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താ ന് ശ്രമിച്ചത്. ഇവര്‍ അറബ് വംശജരാണെന്നാണു വിശ്വാസികള്‍ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേ ക്ക് പ്രവേശിച്ചത്. ഇയാള്‍ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാന്‍വെള്ളം തെറിപ്പി ക്കുകയും അശുദ്ധമാക്കുകയും ചെയ്തു.
ഇതേസമയം പ്രധാന കവാടത്തിലൂടെ കയറിവന്ന പെണ്‍കുട്ടികള്‍ അവരുടെ മതവാ ക്യങ്ങള്‍ കുര്‍ബാന തടസപ്പെടുത്തുന്ന രീതിയില്‍ നിരന്തരം ഉച്ചത്തില്‍ വിളിച്ചുപ റഞ്ഞു. ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പാട്ട് വച്ചതായും വിശ്വാസികള്‍ പറയുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പള്ളിയിലുണ്ടായിരുന്നവര്‍ ഇവരെ ദേവാലയത്തില്‍നിന്നു പുറത്താക്കി. വിശ്വാസികള്‍ പിന്നാലെ ചെന്നപ്പോള്‍ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാള് ക്രച്ചസ് മാറ്റി മതില് ചാടി ഓടി രക്ഷപ്പെട്ടു.

Comments: